പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വായനാ അവാർഡ് 2022 – രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ വായനാമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയ്യാറാക്കുന്ന അക്ഷര സ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു.

നിബന്ധനകള്‍:

1) മലയാള ഭാഷയിലുള്ള, വായനാമൂല്യമുള്ള ഗ്രന്ഥങ്ങളാണ് (വിവർത്തനങ്ങൾ അടക്കം) ആസ്വാദത്തിന് വിധേയമാക്കേണ്ടത്.

2) ഗ്രന്ഥകർത്താവിനെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സൂചിപ്പിച്ചിരിക്കണം.

3) ഇതിവൃത്തത്തിന്റെ രത്നച്ചുരുക്കം വെളിവാകണം.

4) പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊള്ളണം.

5) പ്രസക്ത സന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും.

കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയ്യാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10001 രൂപയാണ് അവാർഡ്. 2022 ജൂൺ 19ന് വായനാദിനത്തിൽ പ്രഥമ അവാർഡ് നൽകും.

രചനകള്‍ അയക്കേണ്ട വിലാസം: കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21, പുന്നയൂർക്കുളം, തൃശ്ശൂർ – 679 561 എന്ന വിലാസത്തിൽ 2022 മെയ്‌ 15ന് മുൻപായി നിങ്ങളുടെ രചനകൾ ലഭിച്ചിരിക്കണം.

രചനകള്‍ abdulpunnayurkulam65@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9447 71 7929, 9446 99 5088 (കേരളം)

Print Friendly, PDF & Email

Leave a Comment

More News