കണ്ണൂര്‍: ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന. എ. വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ച സജീവമായി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്‍ ഈ സ്ഥാനത്തെത്തുമെന്നാണ് സൂചന.
നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിണണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ പിള്ളക്ക് പകരക്കാരനായി എ. വിജയരാഘവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. ഇതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പിയെ പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
ഇ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 1997ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011-ലും 2016-ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.