കൊച്ചി: ഓശാന നാളില്‍ പോലീസിന്റെ സംരക്ഷണത്തില്‍ എറണാകുളം അങ്കമാലി അതിരുപത ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുര്‍ബാന. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സായുധസേനയടക്കം വന്‍ പോലീസ് സന്നാഹമാണ് ബസലിക്ക പള്ളിയില്‍ തമ്പടിച്ചിരുന്നത്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതിരുപതാംഗങ്ങളായ വിശ്വാസികളും വൈദികരും പള്ളിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. അതിരൂപതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും ചടങ്ങില്‍ സംബന്ധിച്ചില്ല.
കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയിലെ ബഹുഭുരിപക്ഷം പള്ളികളും തള്ളി. ആറ് പള്ളികളില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടന്നത്.
പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു ദേവാലയത്തിനകത്തും പുറത്തും
പൊലീസ് അകമ്പടിയോടെയാണ് കര്‍ദിനാള്‍ ദേവാലയത്തിലേക്കെത്തിയത്.
ആചാരമനുസരിച്ച് ദേവാലയ മുറ്റത്താണ് ഓശാന ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രദിക്ഷണമായി ദേവാലയത്തിനകത്തേക്ക്. ഏകീകൃത രീതി പ്രകാരം വിശ്വാസപ്രമാണം വരെ ജനാഭിമുഖ രീതിയില്‍ തുടര്‍ന്ന കുര്‍ബാന പിന്നീട് അള്‍ത്താര അഭിമുഖമായി മാറി.