അസം: ശനിയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നലാക്രമണത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) കണക്കനുസരിച്ച്, വേനൽ കൊടുങ്കാറ്റും മഴയും വ്യാഴാഴ്ച മുതൽ അസമിലെ നിരവധി ജില്ലകളിൽ ആഞ്ഞടിച്ചു. തകര്‍ന്ന വീടുകൾ, പിഴുതെറിഞ്ഞ മരങ്ങൾ, തകര്‍ന്നു വീണ വൈദ്യുത ലൈനുകൾ എന്നിവയുൾപ്പെടെ വന്‍ നാശ നഷ്ടമാണ് മേഖലയില്‍ അവശേഷിപ്പിച്ചതെന്ന് ബുള്ളറ്റിനില്‍ പറയുന്നു.
എഎസ്‌ഡിഎംഎ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ദിബ്രുഗഡിൽ ഒരു 12 വയസ്സുകാരനുൾപ്പെടെ നാല് പേർ മരിച്ചു. വ്യാഴാഴ്ച മൂന്ന് പേർ കൂടി കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടു. ബാർപേട്ട, ഗോൾപാറ ജില്ലകളില്‍ ഇടിമിന്നലേറ്റ് 15 വയസ്സുള്ള ആൺകുട്ടി മരിച്ചതായി എഎസ്ഡിഎംഎ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊടുങ്കാറ്റ് ഡസൻ കണക്കിന് മരങ്ങളും ഡസൻ കണക്കിന് വൈദ്യുത പോസ്റ്റുകളും പിഴുതെറിഞ്ഞു. കൂടാതെ, വിവിധ സ്ഥലങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി എഎസ്ഡിഎംഎയുടെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് 7,378 വീടുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തകർന്നതായി റിപ്പോർട്ട് പറയുന്നു.