തിരുവനന്തപുരം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്നതാണ്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.