മംഗളൂരു: മത്സ്യസംസ്കരണ ഫാക്ടറിയില് വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള് മരിച്ചു. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് സംഭവം. ബംഗാള് സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര് ഫാറൂഖ്, നിസാമുദ്ധീന് സയ്ദ് , മിര്സുല് ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്. ടാങ്കിലെ മാലിന്യങ്ങള് വൃത്തിയാക്കാന് ശ്രമിക്കുന്നതിനിടെ ഒരാള് കുഴഞ്ഞുവീണു. ഇയാളെ രക്ഷപ്പെടുത്താല് ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്പ്പെട്ടത്.
More News
-
അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്: ഫ്രറ്റേണിറ്റി
പെരിന്തൽമണ്ണ : മലബാറിൻ്റെയും മലപ്പുറത്തിൻ്റെയും അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു. കൊളോണിയൽ ശക്തികൾക്കും വംശീയ... -
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കോഴിക്കോട്: മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും... -
സമൂഹ മാധ്യമങ്ങള് വഴി സ്റ്റഡി മെറ്റീരിയലുകള് വിദ്യാര്ത്ഥികള്ക്ക് അയക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി...