തലശേരി: ലൗജിഹാദ് വിഷയത്തില്‍ സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നിയുക്ത തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. രണ്ടു മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ സാമൂഹ്യ പ്രശ്നമാണെന്ന് പറയാന്‍ സഭയ്ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭാരതം പോലെ വിവിധ മതങ്ങള്‍ വസിക്കുന്ന രാജ്യത്ത് മതാന്തര വിവാഹങ്ങള്‍ സ്വഭാവികമാണ്. ഇതിനെ മത വിഷയമായി മാറ്റാന്‍ പാടില്ല. സഭ ഒരിക്കലും മറ്റ് മതങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കേരളത്തില്‍ തീവ്രവാദസംഘടനകളുടെ സ്ലീപിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് മാത്രമാണ് സഭ ആശങ്ക പങ്കുവയ്ക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.