റിയാദ്: ഓണ്‍ലൈന്‍ വഴി വിദേശത്തേക്ക് പണം അയയ്ക്കുന്നതിനുള്ള പരിധി സൗദി അറേബ്യ പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് ഒരു ദിവസം പരമാവധി 60,000 റിയാലായി കുറച്ചു. സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പണമിടപാടുകള്‍ക്കാണ് ഈ പരിധി ബാധകമാകുക. ബാങ്കിംഗ് രംഗത്ത് നടന്നുവരുന്ന ആവര്‍ത്തിച്ചുള്ള തട്ടിപ്പുകള്‍ കണക്കിലെടുത്താണ് തീരുമാനമെങ്കിലും നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.