അബുദാബി: കെട്ടിടങ്ങളുടെ വാടക നിരക്കില്‍ അബുദാബിയില്‍ വന്‍ വര്‍ധനവ്. 20 മുതല്‍ 35 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതാണ് നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണം. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്റ്.
അബുദാബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2 ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചു നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതും പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.