മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കപ്പെടും. വര്‍ഗീയഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്.- ഇ.പി ജയരാജന്‍ ‘സിപിഎം കേരള’ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി.

എല്‍.ഡി.എഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന ഇ.പി ജയരാജന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി ചൂണ്ടിക്കാട്ടി. ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. മറ്റു പാര്‍ടികളെയല്ല , പാര്‍ടികളിലെ ആളുകളെ എല്‍ഡിഎഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ ഏതൊരു ആശയക്കുഴപ്പവുമില്ല.- എം.എ ബേബി വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News