പാലക്കാട് ശ്രീനിവാസന്‍ വധം:മൂന്നു പേര്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെ ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.

 

Print Friendly, PDF & Email

Leave a Comment

More News