ഡാളസ് : ഡാളസ് കൗണ്ടി പൂര്‍ണ്ണമായും കോവിഡ് വിമുക്തമായെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു. നോര്‍ത്ത് ടെക്‌സസിലെ ജനങ്ങള്‍ വളരെ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചതാണ് കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂര്‍ണ്ണമായും അകറ്റാന്‍ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.
കോവിഡ് 19 നാലു റിസ്‌ക്ക് ലവലുകളാണ് ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ റെഡ്, ഓറഞ്ച്, മഞ്ഞ, ഗ്രീന്‍ എന്നിവ ക്രമമായി രേഖപ്പെടുത്തിയിരുന്നു. റെഡ് ഏറ്റവും ഉയര്‍ന്ന ലവലും ഗ്രീന്‍ നോര്‍മലിനേയുമാണു ചൂണ്ടിക്കാണിക്കുന്നത്. പാന്‍ഡമിക്ക് ആരംഭിച്ച ശേഷം ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതെന്നു ജഡ്ജി പറഞ്ഞു.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡിനെതിരെ സ്വീകരിച്ച പല തീരുമാനങ്ങളും ഡാലസ് കൗണ്ടിയെ സംബന്ധിച്ചു വിവാദമായിരുന്നു.
അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തു കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 88,199 ഉം ഡാലസ് കൗണ്ടിയില്‍ 6752ഉം ആയിരുന്നു.
കൗണ്ടി ജഡ്ജി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതു ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അമേരിക്കയില്‍ കോവിഡ് മൂലം മരിച്ചവരുടെ ആകെ സംഖ്യ 9,90,000 ആണ്.