മണല്‍ മാഫിയ ബന്ധം: തിരുവനന്തപുരം റൂറലില്‍ 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മണല്‍ മാഫിയയുമായി ബന്ധമുള്ള 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം റൂറലിലെ സ്റ്റേഷനുകളില്‍നിന്നാണ് ഇത്രയധികം പോലീസുകാരെ സ്ഥലംമാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ജില്ലയിലെ കായലോര മേഖലകളില്‍നിന്ന് അധികൃതരുടെ ഒത്താശയോടെ മണല്‍ മാഫിയ സംഘം വന്‍തോതില്‍ മണല്‍ കടത്തുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രളയത്തിലും കാലവര്‍ഷത്തിലും വന്നടിഞ്ഞ വന്‍ മണല്‍ത്തിട്ടകള്‍ ഇടിച്ചും പുഴകളുടെ അടിത്തട്ടില്‍ നിന്നും നൂറു കണക്കിന് ലോഡ് മണലാണ് കടത്തുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News