കൊച്ചി: ദുബായില്‍ നിന്നെത്തിയ കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. മുസ്ലീം ലീഗ് നേതാവ് കൂടിയായ ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 10 മണിയോടെ റെയ്ഡ് തുടങ്ങിയത്. ഷാബ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇബ്രാഹിംകുട്ടി വീട്ടിലുണ്ട്.
മകന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള കമ്പനിയുടെ പേരില്‍ ആണ് യന്ത്രം ഇറക്കുമതി ചെയ്തത്. നകുല്‍ എന്ന സുഹൃത്താണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. നകുലിന് ഒരു ഹോട്ടലുണ്ട്. അവിടെയും ഇതുപോലെയുള്ള യന്ത്രങ്ങളുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കൊന്നു േഅറിയില്ലെന്നും ഇബ്രാഹിംകുട്ടി അറിയിച്ചു.
ശനിയാഴ്ച ദുബയില്‍ നിന്നും കാര്‍ഗോ വിമാനം വഴി വന്ന ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടരക്കിലോ കണ്ടെത്തിയിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്. യന്ത്രം വാങ്ങാന്‍ വിമാനത്താവളത്തിലെത്തിയത് ഷാബിനായിരുന്നു. എന്നാല്‍ യന്ത്രം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന് കടന്നുകളയുകയായിരുന്നു.
സ്വര്‍ണക്കടത്തിനായി പണം മുടക്കിയത് ഷാബിനാണെന്നും മുന്‍പും ഇയാള്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.