ഹ്യൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ എന്ന പദവി നേടിയിരിക്കുകയാണ് ടെക്സസ് ബെഡ്ഫോര്‍ഡിലെ ഒരു കുടുംബത്തിലെ 2 വയസ്സുള്ള ഗ്രേറ്റ് ഡെയ്ൻ ഇനത്തില്‍ പെട്ട സിയൂസ് എന്ന നായ. 3 അടി, 5.18 ഇഞ്ച് ഉയരമാണ് ഈ നായയ്ക്കുള്ളതെന്ന് ഔദ്യോഗികമായി അളന്നതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ചതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി പ്രഖ്യാപിച്ചതും.
ബെഡ്‌ഫോർഡിലെ ബ്രിട്ടനി ഡേവിസിന്റെ ഉടമസ്ഥതയിലുള്ള സിയൂസ് എന്ന നായയാണ് ഇപ്പോൾ ഏറ്റവും ഉയരം കൂടിയ ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡിന് ഉടമയെന്ന് ഗിന്നസ് പ്രഖ്യാപിച്ചു.
നായയ്ക്ക് 8 മാസം മാത്രം പ്രായമുള്ളപ്പോൾ തന്റെ സഹോദരനിൽ നിന്നാണ് സമ്മാനമായി ലഭിച്ചതെന്ന് ബ്രിട്ടനി പറഞ്ഞു.
“ഞങ്ങൾക്ക് അവനെ കിട്ടിയതുമുതൽ അവന് നല്ല വലുപ്പമുണ്ടായിരുന്നു. ഒരു നായ്ക്കുട്ടിയായിട്ടുപോലും അവന് വലിയ കൈകാലുകള്‍ ഉണ്ടായിരുന്നു,” ബ്രിട്ടനി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പറഞ്ഞു.
അടുത്തിടെ നടന്ന ഒരു കുടുംബസംഗമത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയാകാൻ സിയൂസിനെ ബന്ധുക്കൾ നിർദ്ദേശിച്ചതായി ബ്രിട്ടനി പറഞ്ഞു.
“അത് ഒരു സാധ്യതയാണെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, പക്ഷേ ഒരിക്കൽ ഞങ്ങൾ അവനെ അളന്നപ്പോൾ, അവൻ ഒരുപക്ഷേ ആയിരിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇതൊരു അത്ഭുതവും അപ്രതീക്ഷിതവുമാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നായയെ സ്വന്തമാക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല,” ബ്രിട്ടനി പറഞ്ഞു.
യാദൃശ്ചികമായി, എക്കാലത്തെയും ഉയരം കൂടിയ നായ എന്ന പദവി അലങ്കരിച്ചിരുന്ന, 3 അടി 8 എഞ്ച് ഉയരമുണ്ടായിരുന്ന, മറ്റൊരു ഗ്രേറ്റ് ഡെയ്ന്‍ ഇനത്തില്‍ പെട്ട ‘സിയൂസ്’ എന്ന നായ 2014-ല്‍ മരണപ്പെട്ടു.