കൊച്ചി: ഹോട്ടലിൽ അതിഥിയെ ആക്രമിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. റോയിയും രണ്ട് ഹോട്ടൽ ജീവനക്കാരുമടക്കം എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. തന്നെയുമല്ല, ഫയാസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫയാസിനോട് ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്യരുതെന്ന് റോയ് വയലാട്ടും മറ്റുള്ളവരും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ആരംഭിക്കുകയും ഫയാസിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫയാസ് ആശുപത്രിയില്‍ ചികിത്സ തേടി. പോക്‌സോ കേസ് കൂടാതെ റോയ് വയലാട്ടിനെതിരെ മോഡലുകളുടെ അപകടമരണത്തിലും കേസ് നിലവിലുണ്ട്.