ഹ്യൂസ്റ്റണ്‍: മെയ് 8 ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെൻറ് ചരിത്രം സൃഷ്ടിച്ചു. അതിൻറെ രൂപകൽപ്പനയിലും, പങ്കാളിത്തത്തിലും, പുതുമയിലും. ആവിഷ്കാരത്തിലും. എച്ച് എം എ. എന്ന സംഘടന മികവുകാട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളർന്നുവന്ന ഒരു കൊച്ചു വലിയ സംഘടനയാണ് എച്ച് എം എ അഥവാ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ.
ഇതിനോടകം പല തരത്തിലും പല മേഖലയിലും അവരുടെ നൂതനമായ ശൈലികൾ തുടർന്നുകൊണ്ട് മികവുകാട്ടി. എച്ച് എം എ. യുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും പ്രസിഡൻറ് ശ്രീമതി ഷീല ചെറു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. എണ്ണത്തിലല്ല ഗുണത്തിലാണ് മേന്മ കാണിക്കേണ്ടത് എന്ന് വളരെ ശുഷ്കാന്തിയോടെ സമൂഹത്തെ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.
മെമ്പർഷിപ്പിന് വേണ്ടി നടത്തിയ ഈ ടൂർണമെൻറ് വളരെ പ്രയോജനകരമായഇരുന്നുവെന്ന് എച്ച് എം എ യുടെ സെക്രട്ടറി ഡോ. നജീബ് അറിയിച്ചു. സ്പോൺസർമാര്‍, പ്രത്യേകിച്ച് ഗോൾഡ് സ്പോൺസറായ ജോസഫ് കുരിയപ്പുറം ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. യുഎസ് ഇൻകംടാക്സ് കണ്‍സള്‍ട്ടന്റ് കൂടിയാണ് അദ്ദേഹം. സിൽവർ സ്പോൺസറായ ഹെൻറി അബാക്കസ് ട്രാവൽസ് ഉടമയാണ്. ബ്രോൺസ് സ്പോൺസറായ എബ്രഹാം കളത്തിൽ ഫൊക്കാനയുടെ ട്രഷറർ ആണ്. ബെസ്റ്റ് റിയൽറ്റി അവാർഡ് നേടിയ ഷിജുമോൻ ജേക്കബാണ് ഒന്നാം സമ്മാനമായ എവറോളിംഗ് ട്രോഫി സ്പോൺസർ ചെയ്തത്. രണ്ടാം സമ്മാനമായ എവര്‍ റോളിംഗ് ട്രോഫി പ്രതീശന്‍ പാണഞ്ചേരി (ബോർഡ് ഓഫ് ട്രസ്റ്റി എച്ച് എം എ )സ്പോൺസർ ചെയ്തു.
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ടൂർണമെൻറ് കൃത്യനിഷ്ഠയോടും ചുറുചുറുക്കോടും കൂടെ കൃത്യസമയത്ത് ഫസ്റ്റ് കോളനി പാര്‍ക്ക് പവലിയനില്‍ വെച്ച് എബ്രഹാം കളത്തിൽ ഉദ്ഘാടനം ചെയ്തു. വളരെയധികം സന്തോഷത്തോടെ എല്ലാ ടീം അംഗങ്ങളും ടൂർണ്ണമെൻറ് പങ്കെടുത്തു. എച്ച് എം എ യുടെ ടൂർണമെൻറ് നിയമാവലികളും വ്യവസ്ഥകളും പ്രസിഡൻറ് ഷീല ചെറു എല്ലാവരെയും പ്രത്യേകം അറിയിച്ചു.
വാശിയേറിയ ചീട്ടുകളി മത്സരം വളരെ സന്തോഷത്തോടെ അതിലേറെ വാശിയോട് തുടർന്നുകൊണ്ടിരുന്നു. പ്രഗൽഭരായ ജഡ്ജസും കളികള്‍ ആസ്വദിച്ചു. പങ്കെടുത്തവർ: ജിജോ, ജെയിംസ്, ജോബി, ആൻഡ്രൂസ്, മാത്യൂസ് , രാജു, ഫ്രാൻസിസ് , ലിസി , മിനി , ബിനിത , ഡോക്ടർ നജീബ് , വർഗീസ് , സോണി , മിനി , ജയ് പ്രിയ , ജോർജ്, എൻ സന്യ ജോർജ്, മിനി പാണഞ്ചേരി, പ്രതീശന്‍ പാണഞ്ചേര .
ഒന്നാം സമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും കരസ്ഥമാക്കിയത് ടീം ക്യാപ്റ്റൻ ആൻഡ്രൂസും, മെംബേർസ് മാത്യു ആൻഡ് രാജുവുമാണ് . രണ്ടാം സമ്മാനമായ എവർറോളിങ് ട്രോഫിയും 250 ഡോളറും കരസ്ഥമാക്കിയത് ടീം സി ക്യാപ്റ്റൻ ഷീല ചെറു. കൂട്ടുകാർ ബിനിത ജോര്‍ജ് ആൻഡ് മിനി സെബാസ്റ്റ്യൻ. മൂന്നും നാലും അഞ്ചും ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.
എച്ച് എം എ യുടെ സെക്രട്ടറി ഡോ. നജീബ് കുഴിയിൽ വിജയികളെ അനുമോദിച്ചു. സ്പോണ്‍സര്‍മാരുടെ അഭാവത്തിൽ ക്യാഷ് പ്രൈസ് 500 ഡോളർ എച്ച് എം എ യുടെ ട്രഷറർ മിനി സെബാസ്റ്റ്യൻ സെക്രട്ടറി ഡോ. നജീബ് കുഴിയിലിന് കൈമാറി. ഒന്നാം സമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും ഡോ. നജീബ് കുഴിയിൽ ടീം എ യുടെ ക്യാപ്റ്റൻ ആൻഡ്രൂസ് ജോസഫിനും മെമ്പേഴ്സ് മാത്യു പൂവത്ത് രാജു ഡേവിസിനും സമ്മാനിച്ചു. രണ്ടാം സമ്മാനമായ 250 ഡോളര്‍ ക്യാപ്റ്റൻ ഷീല ചെറുവിനും ടീം അംഗങ്ങളായ ബിനിത ജോര്‍ജ്, മിനി സെബാസ്റ്റ്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ആന്‍ സന്യ ജോര്‍ജിനും സമ്മാനിച്ചു. എവർറോളിംഗ് ട്രോഫി നൽകിയത് അതിൻറ സ്പോൺസറും. എച്ച് എം എ യുടെ. ബോർഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്സണും ആയ പ്രതീശന്‍ പാണഞ്ചേരി ആണ്.
എച്ച് എം എ യുടെ പുതിയ പരിപാടികൾക്കായി കാത്തിരിക്കുന്നു എന്നും എച്ച് എം എ യുടെ എല്ലാ ഭാവി പരിപാടികളിലും വളരെ ആക്ടീവ് ആയി പങ്കെടുക്കുമെന്നും പുതിയ മെമ്പേഴ്സ് അറിയിച്ചു. സംഘടന ഉണ്ടായി ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ എല്ലാവരുടെയും സമൂഹത്തെയും മനസ്സു കവരാൻ എച്ച് എം എ. കഴിഞ്ഞുവെന്ന് പല സാമൂഹിക-സാംസ്കാരിക, കലാ സാഹിത്യ, രാഷ്ട്രീയ നേതാക്കൾ അറിയിച്ചു.
ദേശീയ ഗാനത്തോടെ ടൂർണമെൻറ് ശുഭ പര്യവസാനിച്ചു. ഞങ്ങളെ എക്കാലവും മനസ്സിൽ ഏറുന്ന വളർത്തി വരുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാ മെമ്പേഴ്സ് നോടും, നല്ലവരായ നിങ്ങളോടും, എല്ലാ മീഡിയ പ്രവർത്തകരോടും ഞങ്ങളുടെ സ്നേഹം നിറഞ്ഞ മനം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ. ഇനിയും നിങ്ങൾ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം എച്ച് എം എ.
Thank You for always being supportive and helpful. We appreciate your kindness to help us our community services and events.