വാഴ്സോ: രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച റെഡ് ആർമി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വാഴ്സോയിലെ സെമിത്തേരിയിൽ എത്തിയ റഷ്യൻ അംബാസഡർ സെർജി ആൻഡ്രീവിന് നേരെ പോളണ്ടിൽ പ്രതിഷേധക്കാർ ചുവന്ന പെയിന്റ് എറിഞ്ഞു. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം പ്രതിഷേധക്കാരാണ് സെമിത്തേരിയിൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ സൈനികർക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ എത്തിയ അംബാസഡര്‍ക്കു നേരെ ചുവന്ന പെയിന്റ് എറിഞ്ഞത്.
പ്രതിഷേധക്കാർ ആൻഡ്രീവിന്റെ മേൽ പിന്നിൽ നിന്ന് ചുവന്ന പെയിന്റ് എറിയുന്നതും, ഒരാള്‍ മുഖത്ത് പെയിന്റ് എറിയുന്നതും വീഡിയോയില്‍ കാണാം. ഉക്രേനിയൻ പതാകയും പിടിച്ച്, പ്രതിഷേധക്കാർ ആൻഡ്രീവിനെയും റഷ്യൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവരെയും സെമിത്തേരിയിൽ റീത്ത് സമര്‍പ്പിക്കുന്നതില്‍ നിന്ന് തടഞ്ഞു.
ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന് ഇരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുറച്ച് പ്രതിഷേധക്കാർ രക്തക്കറകളുടെ വെള്ള ഷീറ്റിൽ പൊതിഞ്ഞു. അവർ ആൻഡ്രൂവിന് മുന്നിൽ ‘ഫാസിസ്റ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ആൻഡ്രീവിനൊപ്പം സെമിത്തേരിയിലെത്തിയ റഷ്യൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവർക്ക് നേരെയും ചുവന്ന പെയിന്റ് പോലെ തോന്നിക്കുന്ന ദ്രാവക പദാർത്ഥം എറിഞ്ഞു.
സെമിത്തേരിയിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ റഷ്യൻ അംബാസഡറെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങളെയും സഹായിക്കാൻ പോളണ്ട് പോലീസിനെ വിളിക്കേണ്ടി വന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെയും സർക്കാരുകളും വ്യക്തികളും സംഘടനകളും യുക്രെയ്നിനെതിരായ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആക്രമണത്തെ തുടക്കം മുതൽ എതിർത്തുവരികയാണ്.
Russian Ambassador to Poland Sergey Andreev covered in red paint in Warsaw.
100s of protesters met him at the soviet soldiers cemetery where he went to mark Russian victory day over the Nazis.
The crowd chants “fascist” and “murderer” at him. pic.twitter.com/jAIHvLXEgv
— Jack Parrock (@jackeparrock) May 9, 2022