ടൊറന്റോ: മലയാളികളെ ആവേശത്തിലാഴ്ത്തി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിന് മലയാളി ട്രക്കേഴ്സ് അസ്സോസിയേഷൻ ഓഫ് കാനഡ (MTAC) ഒരുങ്ങുന്നു. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അമേരിക്ക, മാൾട്ട, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. ഹാമില്ട്ടണ് മലയാളി സമാജം ഗ്രൗണ്ടിൽ 2022 ജൂലൈ 30നാണു മത്സരം നടക്കുക. 590 കിലോഗ്രാം (1300 പൗണ്ട്) വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
റിയല്റ്റര് മോഹൻദാസ് കളരിക്കൽ മെഗാ സ്പോൺസറായ മത്സരത്തിന്റെ ടൂർണമെന്റ് കൺവീനർ സോമോൻ സക്കറിയ കൊണ്ടൂരനാണ്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്യുന്ന ടിപി മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10,001 ഡോളറും സമ്മാനമായി ലഭിക്കും. നോർത്ത് അമേരിക്കയിൽ നടക്കുന്ന വടംവലി മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ലയൺഷേർ ഇമ്മിഗ്രേഷൻ (സോൾവിൻ ജെ കല്ലിങ്കൽ) സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും 5,001 ഡോളറും, മൂന്നാം സ്ഥാനക്കാർക്ക് ഗിഫ്റ്റ് എക്സ്പ്രസ്സ് സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും 2,501 ഡോളറും നാലാം സ്ഥാനത് എത്തുന്ന ടീമിന് ഷെയ്ഡ്സ് ത്രീ വിൻഡോ ഫാഷൻസ് സ്പോൺസർ ചെയ്യുന്ന 1,001 ഡോളറും സമ്മാനമായി ലഭിക്കും.
ഹാമില്ട്ടൺ മലയാളി സമാജം ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ MTAC പ്രസിഡന്റ് പ്രിൻസ് പേരേപ്പാടൻ, ടൂർണമെന്റ് ചെയർമാൻ സോമോൻ സക്കറിയ, MTAC ഡയറക്ടർ ബോർഡംഗം മാത്യു ജോയി, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ജോയിന്റ് സെക്രട്ടറി റോമി ചെറിയാൻ, ജോയിന്റ് ട്രെഷറർ അര്ജുൻ പ്രസാദ് കുളത്തിങ്കൽ, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോണി മണിയങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ ജയുമോൻ ഗോവിന്ദ്, ടിജൊ ചാക്കോ, ബ്ലെസ്സൻ മാത്യു എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്റ്റർ ചെയ്യാനും പ്രിൻസ് പേരേപ്പാടൻ (പ്രസിഡന്റ്) 647-281-5090, അനീഷ് കുമാർ (സെക്രട്ടറി) 647-763-4435, അബിൻ ബാബു (ട്രഷറർ) 905-924-2874, സോമോൻ സക്കറിയ കൊണ്ടൂരാൻ (ടൂർണമെന്റ് ചെയർമാൻ) 647-717-5987, സന്തോഷ് മേക്കര (ടൂർണമെന്റ് കമ്മിറ്റി) 647-762-8533 എന്നിവരുമായി ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.