ന്യൂയോര്‍ക്ക് : ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ ഉറപ്പു നല്‍കി.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലക്ഷകണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിരിക്കുന്നത്. പോഷകാഹാര കുറവും, വിശപ്പു ബാധിച്ച നിരവധി പേര്‍ ഭക്ഷയസുരക്ഷാ ഭീഷിണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കുണ്ട് എന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് പരസ്യമായി പ്രസ്താവിച്ചതിന് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍.
അമേരിക്കാ മുന്‍കൈയെടുത്തു വിളിച്ചു ചേര്‍ത്ത ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി കോള്‍ റ്റു ആക്ഷന്‍(Global Food Security Cold to Action) മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. ഗോതമ്പ് കയറ്റുമതിക്ക്് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ്. ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങങളെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയിരുന്നു. വി.മുരളീധരന്റെ പ്രസ്താവനയോടെ ഈ ആശങ്കക്ക് അറുതി വന്നിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.
ആയിരക്കണക്കിന് മെട്രിക് ടണ്‍ ഗോതമ്പ് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, മൈന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചതായും മന്ത്രി വെളിപ്പെടുത്തി.