പാറ്റ്ന: വെള്ളിയാഴ്ച ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും അദ്ദേഹവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി. നേരത്തെ ലാലു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ 15 പേർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകുന്നതിന് പകരമായി ആളുകളുടെ വിലയേറിയ ഭൂമി തന്റെ സമീപവാസികളുടെയും പ്രിയപ്പെട്ടവരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണ് ആരോപണം. പിന്നീട് ഈ ഭൂമികൾ തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ സമ്മാനമായി നൽകി.
ലാലുവിന് പുറമെ റാബ്രി, മക്കളായ മിസ, ഹേമ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. ആദ്യമായിട്ടാണ് ഹേമയുടെ പേര് ഉയർന്നു വരുന്നത്. ലാലു യാദവിന്റെ അഞ്ചാമത്തെ മകളാണ് ഹേമ. ബിഐടി റാഞ്ചിയിൽ നിന്നാണ് ഹേമ യാദവ് ബിടെക് ബിരുദം പൂർത്തിയാക്കിയത്. ഡൽഹിയിലെ ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ഹേമ വിവാഹിതയായിരിക്കുന്നത്. ഹേമയുടെ ഭർത്താവ് വിനീത് യാദവും രാഷ്ട്രീയത്തിൽ സജീവമാണ്.
ഭൂമിക്ക് പകരമായി റെയിൽവേയിൽ ജോലി നേടിയതിന് ആർജെഡി മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സി ബി ഐ സംഘം ഉച്ചഗാവിലെ ഇത്വാ ഗ്രാമത്തിലെ ഹൃദയാനന്ദ് യാദവ് എന്ന ആളുടെ വിന്റെ വീട്ടിൽ റെയ്ഡിനായി എത്തി. ലാലുവിന്റെ അഞ്ചാമത്തെ മകൾക്ക് ഹൃദയാനന്ദ് യാദവ് ഭൂമി സമ്മാനമായി നൽകിയെന്നാണ് സൂചന. പാറ്റ്‌നയിലെ റെയിൽവേയുടെ കോച്ചിംഗ് കോംപ്ലക്സിൽ ക്ലാർക്കായി ജോലി ചെയ്യുകയാണ് ഹൃദയാനന്ദ് ചൗധരി.