കൊല്ലം: വിസ്മയ കേസിൽ പ്രതിയായ എസ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കണ്ടെത്തി. നാല് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിസ്മയയുടെ ഭർത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് വിധിച്ചത്. ശിക്ഷ നാളെ (ചൊവ്വാഴ്ച) വിധിക്കും.
കേസിലെ ഏക പ്രതിയായ കിരണിനെ ഐപിസി പ്രകാരം യഥാക്രമം 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീധന പീഡനം), 306 (ആത്മഹത്യ പ്രേരണ) എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. വിസ്മയയുടെയും കിരണിന്റെയും മരണത്തിന് മുമ്പുള്ള ഫോൺ റെക്കോർഡിംഗുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായക തെളിവായി മാറി.
സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിസിൻ ആന്റ് സർജറി ബിരുദ വിദ്യാർത്ഥിനിയായ 24 കാരിയായ വിസ്മയയെ സ്ത്രീധന പീഡന പരാതിയെ തുടർന്ന് ജൂൺ 21 നാണ് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
“ഇത് സാമൂഹ്യ വിപത്തിനെതിരായ വിധിയാണ് – സ്ത്രീധനം – ഒരു വ്യക്തിക്കെതിരായ വിധിയല്ല. കുറ്റത്തിന് പരമാവധി ശിക്ഷ കിരണിന് ലഭിക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു,” കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) ജി മോഹൻരാജ് പറഞ്ഞു.
2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ജൂൺ 21 നു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് കേസ്.പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു വിധി. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികൾ വിസ്താരത്തിനിടെ കൂറു മാറിയിരുന്നു.
ഭർത്താവ് കിരൺകുമാറിന്റെ സ്തീധനപീഡനങ്ങളെ തുടർന്നാണ് വിസമയ ആത്മഹത്യ ചെയ്തത് എന്നാണ് കേസ്. വിസ്മയ ഭർതൃവീട്ടിൽ അനുഭവിച്ച് ദുരിതങ്ങളുടെ ശബ്ദരേഖകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമാവുക. അതേസമയം പ്രതിഭാഗവും പിടിമുറുക്കിയത് ഈ ഡിജിറ്റൽ തെളിവുകളിൽ തന്നെ ആയിരുന്നു.
സ്ത്രീധനവും സമ്മാനമായി നൽകിയ കാറും തന്റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. ജൂൺ 21ന് പുലർച്ചെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തനെ തുടർന്നാണ് സ്ഥാപിക്കാൻ വിശാലമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജാരാക്കിയുള്ളത്. സാധാരണം സ്ത്രീധന പീഡനക്കേസുകളിൽ നിന്നും വിഭിന്നമായി 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ് കേസിലുള്ളത്.
സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവയും പ്രോസിക്യൂഷന്റെ തെളിവുകളാണ്. ആരും കേസിൽ കൂറുമാറിയില്ല എന്നതും നിർണായകമാവും. കിരൺകുമാറിന്റെ സംഭാഷങ്ങൾ കുറ്റസമ്മതമായും വിസ്മയയുടെ സംഭാഷണം മരണമൊഴിയായും കോടതി പരിഗണിക്കുമോ എന്നതാണ് പ്രധാനം. അതേസമയം വിസമയക്ക് ആത്മഹത്യാ പ്രവണ ഉണ്ടെന്ന് തെളിയാക്കാനുള്ള ശ്രമം പ്രതിഭാഗത്തിൽ നിന്നും ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളും ലഭിക്കുകയുണ്ടായി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യുമാണ് കേസിൽ സുപ്രധാനം. ആത്മഹത്യ സ്ത്രീധനപീഡനത്തെ തുടർന്നാണ് തെളിയിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കാനായില്ലെന്നായിരുന്നു വിചാരണയിൽ പ്രതിഭാഗം ഉയർത്തിയ വാദം. പ്രോസിക്യൂഷൻ ഹാജരാക്കിയ അതേ ഡിജിറ്റൽ തെളിവുകൾ തന്നെയാണ് കിരൺകുമാർ നിരപരാധിയെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം അഭിഭാഷകരും ഉപയോഗിച്ചത്. ഉത്രകേസ് ഉൾപ്പടെ നിരവധി നിർണായക കേസുകളിൽ ഇരകൾക്ക് നീതി മേടിച്ച് നൽകിയ അഡ്വ.ജി.മോഹൻകുമാറാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.