ലഖ്‌നൗ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാൺപൂർ ദേഹാട്ടിലെ തന്റെ ഗ്രാമത്തിലെത്തി. ഊഷ്മളമായ സ്വീകരണമാണ് പരുങ്ക് ഗ്രാമത്തിൽ അദ്ദേഹത്തിന് നൽകിയത്.
ഗ്രാമത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യം സന്ദർശിച്ചത് പത്രി ദേവി ക്ഷേത്രത്തിലാണ്. പത്‌നി സവിത കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പമാണ് രാഷ്ട്രപതി പത്രി ദേവി ക്ഷേത്രത്തിൽ എത്തിയത്. പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഗ്രാമം സന്ദർശിക്കുന്നത്.
2017 ജൂലൈ 25 ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, കഴിഞ്ഞ വർഷം അദ്ദേഹം ട്രെയിനിൽ ഇവിടെയെത്തി. ജൂൺ 25 ന് ജിൻജാക്ക്, റൂറ റെയിൽവേ സ്റ്റേഷനുകളിൽ അദ്ദേഹത്തിന്റെ ട്രെയിൻ നിർത്തി. രണ്ട് സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടികളിൽ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. അതിന് ശേഷം ജൂൺ 27ന് കാൺപൂർ നഗറിൽ നിന്ന് ജന്മനാട്ടിലെത്തിയ അദ്ദേഹം ഒന്നര മണിക്കൂറോളം പരുങ്കിൽ ചെലവഴിച്ചു.
അക്കാലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മിലൻ കേന്ദ്രയിലെ അംബേദ്കർ പാർക്കിലെ പത്രി മാതാ മന്ദിറിനൊപ്പം ജാലകരി ബായ് ഇന്റർ കോളേജും സന്ദർശിച്ചിരുന്നു. സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, അടുത്ത വർഷം ഗ്രാമത്തിലേക്ക് മടങ്ങിവരുമെന്ന് അദ്ദേഹം ഗ്രാമവാസികള്‍ക്ക് വാക്ക് നൽകിയിരുന്നു. ഗ്രാമത്തിൽ പലരെയും കണ്ടു. ഒരു വർഷം കഴിന്നുന്നതിനു മുമ്പ്, ഇന്ന് വെള്ളിയാഴ്ച അദ്ദേഹം വീണ്ടും ഗ്രാമത്തിലെത്തി. രാഷ്ട്രപതിയെ വരവേൽക്കാൻ ഗ്രാമം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.