ചിക്കാഗോ: മാരകായുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ 5 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. റിട്ടയേര്‍ഡ് ജഡ്ജി ജോണ്‍ റോമര്‍(68) ആണ് ദയനീയമായി കൊല്ലപ്പെട്ടത്.
ടേപ്പു കൊണ്ടു കസേരയില്‍ ബന്ധിച്ച് നിറയൊഴിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡ്ജിയുടെ മൃതദ്ദേഹം.
ജൂണ്‍ 3 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിസ് കോണ്‍സില്‍ ന്യൂലിസ് ബോണില്‍ ജഡ്ജി താമസിച്ചിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം.
തോക്കുമായി ആരോ ജഡ്ജിയുടെ വീട്ടില്‍ കയറി എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എ്ത്തി ചേര്‍ന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ അകത്ത് ഉപരോധം തീര്‍ത്തു പോലീസിന് പ്രവേശനം നിഷേധഇച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കു ഒടുവില്‍ പോലീസ് അകത്തു ബലമായി പ്രവേശിച്ചപ്പോള്‍, ജഡ്ജി വെടിയേറ്റു മരിച്ചു കിടക്കുന്നതും, പ്രതിയെന്നു സംശയിക്കുന്നയാള്‍ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലുമായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമായി തുടരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
2005ല്‍ നടന്ന കവര്‍ച്ചാ കേസ്സില്‍ ശിക്ഷിക്കപ്പെട്ട പ്രതി പിന്നീട് ജയില്‍ ചാടി പുറത്തുപോയി. ഒരു മാസത്തിനുശേഷമാണ് വീണ്ടും ജയിലിലായത്.
പ്രതിയുടെ കാര്‍ പരിശോധിച്ച പോലീസ് ഇയാളുടെ ഹിറ്റ് ലിസ്റ്റില്‍ മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ച്ല്‍ വിറ്റ്മര്‍, റിപ്പബ്ലിക്കന്‍ ലീഡര്‍ മിച്ചു മെക്കോണല്‍ എന്നവര്‍ ഉള്‍പ്പെടെ നിരവധി പേരുകള്‍ കണ്ടെത്തിയിരുന്നു.