ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിൽ ഇദംപ്രഥമമായി ആയിരം ക്നാനായ മക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാമാർഗംകളി നടത്തപ്പെടുന്നു. ക്നാനായ സമുദായത്തിന്റെ തനത് കലാരൂപമായ മാർഗംകളി ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസി ക്നായി തോമാ നഗറിൽ വച്ചു നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ചാണ് നടത്തപ്പെടുന്നത്.
വടക്കേ അമേരിക്കയിലെ ക്നാനായ മക്കളുടെ മാമാങ്കമായ ക്നാനായ കണ്‍വൻഷനോടനുബന്ധിച്ച് ആയിരത്തിലധികം ക്നാനായ സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ മാർഗംകളി നടത്തുവാൻ സാധിക്കുന്നത് വളരെ അഭിമാനമായി കാണുന്നുവെന്ന് കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. കെസിസിഎൻഎ കണ്‍വൻഷനിൽ പങ്കെടുക്കുന്ന 14 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീ-പുരുഷ·ാരെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 24 ഞായറാഴ്ചയാണ് മെഗാമാർഗംകളി സംഘടിപ്പിക്കുന്നതെന്നും, പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരും അതാത് യൂണിറ്റുകളിലെ മാർഗംകളി കോർഡിനേറ്റർമാരുമായോ കെസിസിഎൻഎ ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് മെഗാമാർഗംകളിയുടെ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജോസ്മി ഇടുക്കുതറ അറിയിച്ചു.
ക്നാനായ സമുദായത്തിന്റെ തനതുകലാരൂപമായ മാർഗംകളി ക്നാനായക്കാരുടെ പരന്പരാഗത വേഷങ്ങൾ അണിഞ്ഞാണ് നടത്തപ്പെടുന്നത്. പ്രമുഖ ഡാൻസ്മാഷായ തോമസ് ഒറ്റക്കുന്നേൽ മാഷിന്റെ മേൽനോട്ടത്തിൽ വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായ യൂണിറ്റുകളിൽനിന്നുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ മെഗാ മാർഗംകളി വരുംതലമുറയെ ക്നാനായ സമുദായത്തിന്റെ പാരന്പര്യങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒരു വിസ്മയകാഴ്ചയായിരിക്കുമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
മാർഗംകളിയിൽ പങ്കുചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും മെഗാമാർഗംകളി ചെയറായ ജോസ്മി ഇടുക്കുതറയിൽ (630 244 9835), കോ-ചെയേഴ്സായ ഏമി പെരുമണശ്ശേരി (516 633 3993) ഡെന്നി തുരുത്തുവേലിൽ (847 721 7908), തോമസ് തോട്ടം (516 724 4634), സീന മണിമല (914 552 7622), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), കവിത മുകളേൽ (952 486 3622), പ്രീന വിശാഖംതറ (845 537 9810), ഷിബി പാറശ്ശേരിൽ (510 566 9027), ലിനു പടിക്കപ്പറന്പിൽ (219 614 5767), മണിക്കുട്ടി പാലനിൽക്കുംമുറിയിൽ (650 576 3910), റോബി തെക്കേൽ (713 292 3461), ഷീന കിഴക്കേപ്പുറത്ത് (647 853 6985), ശീതൾ കിഴക്കേടശേരിയിൽ (215 917 9074) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ ലെയ്സണ്‍ ഡോ. ദിവ്യ വള്ളിപ്പടവിൽ അറിയിച്ചു.