തിരുവനന്തപുരം: വനമേഖലയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ചേമ്പറിലാണ് യോഗം.
അതിനിടെ, പരിസ്ഥിതി ലോല പ്രദേശത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമ പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കകളോട് അനുഭാവപൂര്‍വ്വമായ പരിഗണനയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. റിവ്യൂ പെറ്റീഷൻ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്ന് വനം-പരിസ്ഥിതി മന്ത്രി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ഡൽഹി, ഭുവനേശ്വർ ഉൾപ്പെടെയുള്ള നഗരങ്ങളുടെ തുടർ വികസനത്തിന് തടസ്സമാകുമെന്ന് കേന്ദ്രം അറിയിച്ചു.