രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമുവിനെ എൻഡിഎ നാമനിർദേശം ചെയ്തതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി.
വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ദ്രൗപുദി മുർമു പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബിആർ അംബേദ്കറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ദ്രൗപതി മുർമു ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമാണ്.