കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മലയാള നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നടി കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും 58 കാരിയായ നടി എറണാകുളത്തെ ആശുപത്രിയിൽ രാത്രി 10:30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രാഹുലും സോഹനും മക്കളാണ്.
2002-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബികാ റാവു മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ബാലചന്ദ്രമേനോന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണ’യ്‌ക്കൊപ്പം അവർ പ്രവർത്തിച്ചു. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ‘രാജമാണിക്യം’, ‘തൊമ്മനും മക്കളും’, ‘വെള്ളിനക്ഷത്രം’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളിൽ നടി സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ട്. ‘വൈറസ്’, ‘മീശ മാധവൻ’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘മീശ മാധവൻ’, ‘തമാശ’, ‘വെള്ളം’ തുടങ്ങി നിരവധി മലയാള സിനിമകളിൽ അംബിക ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സാണ് അവര്‍ക്ക് പ്രശസ്തി നേടിക്കൊടുത്തത്. ബേബി മോൾ (അന്ന ബെൻ), സിമ്മി (ഗ്രേസ് ആന്റണി) എന്നിവരുടെ അമ്മയായി അവർ അഭിനയിച്ചു. അവരുടെ വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
നടിയുടെ വിയോഗത്തില്‍ നിരവധി സെലിബ്രിറ്റികൾ അതത് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും മുതൽ സംവിധായകൻ ആഷിഖ് അബു വരെ നിരവധി താരങ്ങൾ നടിക്ക് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലി അർപ്പിച്ചു.