ന്യൂയോര്‍ക്ക് : സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ അലയടികള്‍ ആരംഭിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ് കുത്തനെ ഉയര്‍ന്നു. 27 മാസമായി ആരംഭിച്ച കോവിഡ് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ് മൂന്നാം തരംഗത്തിന്റെ പ്രവേശം.
ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ്, സതേണ്‍ ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, അപ്പര്‍ മന്‍ഹാട്ടന്‍, ഈസ്റ്റേണ്‍ ബ്രോങ്ക്സ് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍ഡമിക്ക് പോസിറ്റിവിറ്റി 14 ശതമാനത്തിലധികമായതായി ഡാറ്റയില്‍ പറയുന്നു.
വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മരണസംഖ്യ താരതമേന്യ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഏറ്റവും അപകടകാരിയായ BA5
സബ് വേരിയന്റിന്റെ വ്യാപനം ആശുപത്രി പ്രവേശനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു.
ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മറ്റൊരു ഭീഷിണിയെ കൂടി നേരിടേണ്ടി വന്നിരിക്കുന്നു എന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മുന്‍ ഹെല്‍ത്ത് അഡ്‌വൈസര്‍ ഡോ.ജയാവര്‍മ്മ പറഞ്ഞു.
ജൂണ്‍ മദ്ധ്യത്തോടെ സ്ഥിരീകരിച്ച കോവിഡ് കേസ്സുകളില്‍ 33 ശതമാനവും 845 സബ് വേരിയന്റിന്റെ പരിണിത ഫലമാണെന്നും ഡോ. ജയവര്‍മ പറഞ്ഞു.
കോവിഡ് പരിശോധനയുടെ കുറവും, വീടുകളില്‍ നടത്തുന്ന പരിശോധന ഫലത്തെകുറിച്ചുള്ള അവ്യക്തതയും ശരിയായ കോവിഡ് കേസ്സുകളുടെ എണ്ണം ലഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായും ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു.