ആരോഗ്യ സാങ്കേതിക രംഗത്ത് സാന്നിധ്യം ശക്തമാക്കി യു എസ് ടി; ഇസ്രായേലി സ്റ്റാർട്ട് അപ്പ് വെൽ ബീറ്റിൽ നിക്ഷേപം നടത്തി

നൂതനമായ പേഷ്യന്റ് ഹെൽത്ത് കെയർ സൊല്യൂഷൻ രോഗ പരിചരണ മേഖലയിൽ മികവ് ഉറപ്പു വരുത്തുന്നു

തിരുവനന്തപുരം: ആരോഗ്യ സാങ്കേതികവിദ്യാ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പടുത്തിക്കൊണ്ട് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ബിഹേവിയറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ആരോഗ്യ സംരക്ഷണത്തിന് മാനുഷിക സ്പർശം നൽകുന്ന മുൻനിര ഇസ്രായേലി സ്റ്റാർട്ടപ്പായ വെൽ-ബീറ്റ്.എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി .

പുതുയുഗ സാങ്കേതിക മുന്നേറ്റങ്ങളെ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കുക, സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ ജീവിതങ്ങളെ മാറ്റിമറിക്കുക എന്നീ ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യു എസ് ടി യുടെ വെൽ-ബീറ്റിലെ നിക്ഷേപം. വളരെ നൂതനമായ ഇസ്രായേൽ സ്റ്റാർട്ട്-അപ്പ് സാങ്കേതിക മേഖലയുടെ വിജയഗാഥകളിലൊന്നിനെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന് യു എസ് ടി യുടെ ഈ നിക്ഷേപം വഴി സാധ്യമാകും. യു‌എസ്‌ടിയുടെ വലുപ്പവും വെൽ-ബീറ്റിന്റെ ചടുലതയുമായി സംയോജിപ്പിക്കുന്ന ഈ തന്ത്രപ്രധാനമായ നിക്ഷേപം ആരോഗ്യ രംഗത്തു നൽകുന്ന നേട്ടം വളരെ വലുതാണ്. ആരോഗ്യ രംഗത്തെ സംവിധാനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വർധിക്കുകയും രോഗ പരിചരണത്തിൽ മെച്ചപ്പെട്ട ബൗദ്ധിക ഇടപെടലുകൾ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഡിജിറ്റൽ ട്രൻസ്ഫർമേഷൻ മുന്നോട്ടു വയ്ക്കുന്ന സാധ്യതകൾ നിർണ്ണായകമാകും.

“വിപണിയിൽ മികച്ച ട്രൻസ്ഫർമേഷൻ സൊലൂഷൻസ് കൊണ്ടുവരുന്നതിനായി യു‌എസ്‌ടി, ആഗോള സ്റ്റാർട്ട്-അപ്പ് കമ്മ്യൂണിറ്റിയിലുടനീളമുള്ള അക്കാദമിക് തലത്തിൽ പ്രവർത്തിക്കുന്നവർ, ഇന്നവേറ്റർമാർ, സംരംഭകർ എന്നിവരുമായി പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, പങ്കാളിത്തങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഞങ്ങൾ നേരിട്ട് നിക്ഷേപിക്കുന്നത്. ആ നിക്ഷേപം എന്നു പറയുന്നത് ഉയർന്നുവരുന്ന ആരോഗ്യ സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ചവയെ പ്രതിനിധീകരിക്കുന്നതുമാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഹെൽത്ത്‌ ടെക് മേഖലയിൽ വിജയകരമായ ഒരു ഇന്നവേറ്റർ എന്ന നിലയിൽ വെൽ-ബീറ്റ് പ്രശസ്തി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ മികച്ച പ്രവർത്തനങ്ങൾ തുടരുന്നതിന് അവരെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ് ഫോം വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” യു എസ് ടി ചീഫ് ഇൻഫർമേഷൻ ഓഫീസറും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ സുനിൽ കാഞ്ചി പറഞ്ഞു.

വെൽ-ബീറ്റുമായി ചേർന്നുകൊണ്ടാണ് യു എസ് ടി ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ പേഷ്യന്റ് എൻഗേജ്‌മെന്റായ സോഫ്‌റ്റ്‌വെയർ ആസ് എ സർവീസ് (സാസ്) സൃഷ്ടിച്ചിരിക്കുന്നത്. കാലക്രമേണ അത് ഓരോ രോഗിയിലും നിരന്തരമായ പൊരുത്തപ്പെടൽ സാധ്യമാക്കുന്നു. പരിചരണ ഘട്ടത്തിൽ ക്ലിനിക്കിന് വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങളാണ് അതിലൂടെ നൽകുന്നത്. ഇതിനെല്ലാം പുറമെ 1,400-ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കി നേരിട്ടും അല്ലാതെയും രോഗികൾക്ക് രോഗമുക്തിക്കുതകുന്ന വിധത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകാനാകും.

മെഡിക്കൽ റെക്കോർഡുകൾ, ബന്ധപ്പെട്ട ഉപകരണങ്ങൾ, സർവേകൾ എന്നിവയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച്, വെൽ-ബീറ്റിന്റെ സാങ്കേതികവിദ്യ രോഗികളുമായുള്ള ആശയവിനിമയത്തെ അടിസ്ഥാനമാക്കി മികച്ച ഇടപെടലുകൾ സാധ്യമാക്കുന്നതിലൂടെ രോഗപരിചരണത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. യു‌എസ്‌ടിയുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പേഷ്യന്റ് ഹെൽത്ത് കെയർ സൊല്യൂഷൻ, ഏതൊരു ആരോഗ്യ പരിപാലന സ്ഥാപനത്തിന്റെയും നിലവിലുള്ള സംവിധാനത്തിൽ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനും കഴിയും. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനങ്ങൾ, പബ്ലിക് ക്ലൗഡ് സേവന ദാതാക്കൾ , പേഷ്യന്റ് രജിസ്‌ട്രികൾ, നിലവിലുള്ള വെൽനസ് അല്ലെങ്കിൽ കെയർ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിലവിലുള്ള വർക്ക്ഫ്ലോകളിൽ മാറ്റങ്ങൾ സംഭവിപ്പിക്കാതെയും, പുതിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് മാറ്റി സ്ഥാപിക്കാതെയും പ്രവർത്തിക്കാൻ പ്രാപ്തമാണ് വ്യക്തിഗത ശ്രദ്ധയിലൂന്നി പ്രവർത്തിക്കുന്ന ഡിജിറ്റൽ പേഷ്യന്റ് എൻഗേജ്മെന്റ് സൊല്യൂഷൻ. ആശുപത്രികൾക്ക് തങ്ങളുടെ ഐടി നിക്ഷേപങ്ങൾ മൂലം കൂടുതൽ നേട്ടമുണ്ടാക്കാനും , ഒപ്പം നിലവിലുള്ള സംവിധാനങ്ങളിലൂടെ മികച്ച പ്രതികരണങ്ങൾ ഉറപ്പാക്കാനും സാധ്യമാകും.

യു എസ് ടി കണ്ടിനിയോഹെൽത്ത് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ രാജ് ഗോർലയുടെ അഭിപ്രായത്തിൽ, “ഒരു ആശുപത്രിയുടെ നാല് ചുവരുകൾക്ക് പുറത്തേക്ക് ആരോഗ്യപരിചരണം നീളുമ്പോൾ യു‌എസ്‌ടി രൂപം നൽകിയ ബിഹേവിയറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ പേഷ്യന്റ് എൻഗേജ്‌മെന്റ് സൊല്യൂഷൻ ഉയർന്ന അപകടസാധ്യതയുള്ള രോഗികളോട് പോലും ഫലപ്രദമായി ഇടപഴകാൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പ്രാപ്‌തമാക്കുന്നു. ഇതുവഴി മെച്ചപ്പെട്ട പരിചരണ ഫലങ്ങളും ഉറപ്പാക്കാനാകുന്നു.”

യു എസ് ടിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ വെൽ-ബീറ്റ് ആവേശഭരിതരാണെന്നും യു‌എസ്‌ടിയുടെ വിപുലമായ അനുഭവസമ്പത്തും പ്രവർത്തന പാടവവും പ്രയോജനപ്പെടുത്താനുള്ള സഹകരണവും തങ്ങളെ വിജയകരമായി മുന്നോട്ടു പോകാൻ സഹായിക്കുമെന്നും, ” വെൽ-ബീറ്റ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രവിത് റാം ബാർ-ഡീ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News