കോഴിക്കോട്: എസ്.ഐ.ഓ ജില്ലാ സംവേദന വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മാപ്പിള കലാകാരന്മാർക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു. ‘യാദ് രഹേഗ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ടി മുഹമ്മദ് വേളം, എസ്.ഐ.ഓ കേരള ശൂറാ അംഗം അഡ്വ. റഹ്മാൻ ഇരിക്കൂർ, അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ഷഫാഖ് കക്കോടി, അഫ്സൽ പുല്ലാളൂർ എന്നിവർ സംസാരിച്ചു. ജാബിർ സുലൈം, ഉബൈദ് കുന്നക്കാവ്, ഷമീർ പാലേരി, ജുനൈസ് ആനയാംകുന്ന്, ബദറുദ്ദീൻ പറന്നൂർ, ഷാഫിർ വെള്ളയിൽ, ഗസ്സാലി വെള്ളയിൽ, ടി.കെ അലി പൈങ്ങോട്ടായി, അസ്‌ലം വാണിമേൽ, നഷ്‌വ ഹുസൈൻ തുടങ്ങി സാഹിത്യ കലാ രംഗത്ത് നിന്നുള്ളവരെ വേദിയിൽ ആദരിച്ചു. തുടർന്ന് ടീം ഖാഇനാത്ത് അവതരിപ്പിച്ച ഈദ് മെഹ്ഫിൽ ഗാനവിരുന്നും വേദിയിൽ അരങ്ങേറി.
More News
-
പി.ഒ.കെ അല്ല, പാക്കിസ്താന്റെ ഹൃദയമാണ് ഇന്ത്യന്‍ മിസൈലുകളുടെ പുതിയ ലക്ഷ്യം!; മറിയം നവാസുമായി നേരിട്ടുള്ള ബന്ധം
ഭീകരതയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുകൊണ്ട് ഇന്ത്യ പാക്കിസ്താന്റെ ഉള്ളിലേക്ക് ആഴത്തിൽ കടന്നു കയറിയിരിക്കുകയാണ്. ഇത്തവണ ലക്ഷ്യം പിഒകെ മാത്രമായിരുന്നില്ല, മറിയം നവാസിന്റെ... -
ഇന്ത്യയും പാക്കിസ്താനും അടിയന്തര വെടിനിർത്തലിന് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ
അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പാക്കിസ്താനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു, ഇത് ഒരു വലിയ നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയും പാക്കിസ്താനും... -
ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും അടിയന്തര വാർഡുകൾ സജ്ജമാക്കാൻ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നിര്‍ദ്ദേശം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തലസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാരുമായി (എംഎസ്) ഡൽഹി സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം...