മന്ത്രയുടെ ( മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) ആഭിമുഖ്യത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവുബലി നടത്താൻ അമേരിക്കയിൽ അവസരം ഒരുക്കുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം കർമ്മത്തിനാവശ്യമായ വസ്തുക്കൾ വീടുകളിലേക്ക് അയച്ചു തരുന്നതാണ്. കർക്കിടക വാവ് ദിനമായ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് (C S T) ഓൺലൈനിൽ (Zoom) പരികർമിയുടെ നിർദേശ പ്രകാരം അവരവരുടെ വീടുകളിലിരുന്ന് ബലി കർമങ്ങൾ നടത്താം. ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കു ആവശ്യാനുസരണം വാവുബലി കിറ്റ് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.
മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തുകൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല് പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ബലി കര്‍മം ചെയുമ്പോള്‍ , സ്വന്തം ഉള്ളില്‍ നിന്നും സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെയാണ് എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 716-986-3003, 713-480-0397