ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച 839 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ് ഇപ്പോള്‍ ആയിരത്തിലധികം കേസുകളില്‍ എത്തി നില്‍ക്കുന്നത്. അടുത്തിടെ ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആരോഗ്യ എമര്‍ജന്‍സിയായി മങ്കിപോക്സിനെ പ്രഖ്യാപിച്ചിരുന്നു.
മങ്കി പോക്സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒ പുതിയ പ്രഖ്യാപനം നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ മങ്കിപോക്സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നിലനില്‍ക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
മങ്കി പോക്സിനെതിരായ വാക്സിന് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് കൂടുതലായി അയക്കാന്‍ ഫെഡറല്‍ ഗവണ്മെന്റിനോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.