കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്ര 2022 ജൂലൈ 27,28 (ബുധൻ, വ്യാഴം) തിയ്യതികളിൽ നടക്കും.
കോഴിക്കോട്: ഭരണകൂടം കോഴിക്കോട് ജില്ലയോട് തുടർന്ന് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾ അവസാനിപ്പിക്കുക, പ്ലസ് വൺ, ഡിഗ്രി സീറ്റ് വിഷയങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ പ്രതിസന്ധികളും ഉടൻ തന്നെ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്ര 2022 ജൂലൈ 27,28(ബുധൻ, വ്യാഴം)തിയ്യതികളിലായി നടക്കും.
മുൻ വർഷങ്ങളിലെ പോലെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ജില്ലാ ഈ വർഷവും നേരിടുന്നത്. ഈ വർഷം എസ് എസ് എൽ സി വിജയിച്ച 8579 വിദ്യാർത്ഥികൾക്ക് പഠിക്കാൻ ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ഇല്ല. ജില്ലയിൽ ആകെ ഉള്ളത് 16864 ഡിഗ്രി സീറ്റുകൾ ആണ്. ഉയർന്ന മാർക്ക് നേടിയിട്ടും ഉന്നത വിദ്യാഭ്യാസത്തിന് സീറ്റ് കിട്ടാത്ത അവസ്ഥയാണ് നിലവിൽ ജില്ലയിൽ ഉള്ളത്.
വിദ്യാഭ്യാസമെന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും ശ്വാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണം എന്ന ആവശ്യമാണ് പ്രക്ഷോഭ യാത്രയിൽ പ്രധാനമായും ഉന്നയിക്കപ്പെടുക.
പ്ലസ് വൺ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ജില്ലയിലെ ഇനിയും ഇരുന്നൂറിൽ പരം പുതിയ ബാച്ചുകളുടെ ആവശ്യം ഉണ്ട്. കഴിഞ്ഞ വർഷം താത്കാലിക ബാച്ചുകൾ മാത്രമാണ് സർക്കാർ അനുവദിച്ചത്. അതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധ്യമല്ല.
ജില്ലയിലെ പുതിയ സ്ഥിര ബാച്ചുകൾ അനുവദിച്ചും, ഹൈസ്കൂളുകൾ ഹയർ സെക്കന്ററിയായി ഉയർത്തിയാലും മാത്രമേ പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിഭജിക്കുക, മാവൂർ ഗ്വാളിയോർ സ്ഥലം ഏറ്റെടുത്ത് പുതിയ യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുക, ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ പുതിയ ഗവ. കോളേജുകൾ അനുവദിക്കുക,കൊടുവള്ളി, നാദാപുരം, കൊയിലാണ്ടി ബാലുശ്ശേരി കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭ യാത്രയിൽ ഉന്നയിക്കപ്പെടും.
ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ ക്യാപ്റ്റനും ജനറൽ സെക്രട്ടറി തബ്ഷീറ സുഹൈൽ വൈസ് ക്യാപ്റ്റനും ആയ യാത്രയിൽ ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ റഹീം ചേന്നമംഗല്ലൂർ, അഫീഫ് വള്ളിൽ, സെക്രട്ടറിമാരായ ആയിഷ മന്ന, റഹീസ് കുണ്ടുങ്ങൽ എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും.
ജൂലൈ 27 ബുധനാഴ്ച രാവിലെ 8:30 ഫറോക്ക് ബസ്സ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര രണ്ടു ദിവസങ്ങളിലായി ജില്ലയിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി ജൂലൈ 28 വ്യാഴാഴ്ച കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻഡിൽ അവസാനിക്കും.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
1. മുനീബ് എലങ്കമൽ (ജില്ലാ പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്).
2..സജീർ ടി. സി (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്)
3. മുജാഹിദ് മേപ്പയ്യൂർ (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്)
4. ആയിഷ പി. പി (സെക്രട്ടേറിയറ്റംഗം, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്)