അലാസ്ക്ക: പതിനഞ്ചു വയസ്സുകാരന് മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു കൊല്ലപ്പെട്ട സംഭവം അലാസ്കാ ഫെയര്‍ ബാങ്ക്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അഞ്ചും, എ്ട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ് പതിനഞ്ചുകാരന്റെ തോക്കിന് ഇരയായത്.
ചൊവ്വാഴ്ച വൈകീട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്.
ഇതേ സമയം അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേര്‍ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മതാപിതാക്കളുമായിരുന്നു ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്.
വീട്ടില്‍ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസ്സുകാരന് വെടിവെക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് ട്രൂപ്പേഴ്സ് പറഞ്ഞു. മൃതദ്ദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ എത്തിച്ചു. എന്താണ് വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.