ഡാലസ്: മികച്ച സാംസ്കാരിക പ്രവര്‍ത്തകനുള്ള ക്രിസ്ത്യന്‍ കള്‍ച്ചറില്‍ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിര്‍മ്മാതാവായ വിക്ടര്‍ എബ്രഹാമിനു നല്കി ആദരിച്ചു. ജൂലൈ 31 ഞായറാഴ്ച വൈകിട്ട് ഡാലസ് ഫണ്‍ ഏഷ്യ തീയറ്ററില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം സമ്മേളനത്തില്‍ ചെയര്മാന് ഡോ: സി.വി വടവന ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് സാംകുട്ടി ചാക്കോയും (ഹല്ലേലൂയാ ചീഫ് എഡിറ്റര്‍) സമ്മാനിച്ചു. അച്ചന്കുഞ്ഞു ഇലന്ദൂര്‍ ( മരുപ്പച്ച ചീഫ് എഡിറ്റര്‍) വിക്ടര്‍ എബ്രഹാമിനെ പൊന്നാടയണിയിച്ചു
ദി ലിസ്റ്റ് ഓഫ് ദിസ് എന്ന ഗ്രഹാം സ്റ്റെയിന്‍സ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിന് റെയും ക്ഷമയുടെയും പ്രേക്ഷകമനസ്സുകളില്‍ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയര്മാന് ഡോ: സി വി വടവന പുരസ്കാരം നല്‍കികൊണ്ട് പറഞ്ഞു. പ്രേക്ഷക മനസുകളില്‍ ശാന്തിയുടെയും ഐ ക്യത്തിന്റെയും സന്ദേശം വിളംബരം ചെയുന്ന ചലച്ചിത്രങ്ങളാണ് വിക്ടര്‍ നിര്മിച്ചിരിക്കുന്നതെന്നു സെക്രട്ടറി അച്ചന്‍കുഞ്ഞ് അഭിപ്രായപ്പെട്ടു.
ആഗോള ക്രൈസ്തവ സഭയുടെ ഓര്‍മ്മകളില്‍ എന്നും കണ്ണീര് നല്കുന്ന അനുഭവ കഥയാണ് സ്റ്റെയിന്‍സ് എന്ന ചലച്ചിത്രം നിര്‍മ്മാണ മികവിനുള്ള അവാര്‍ഡിന് വിക്ടറിനെ അര്ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഒറീസയിലെ ഭാരപ്പെട്ട ഗ്രാമത്തില്‍ കുഷ്ഠരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ ചെയ്യും 17 ജീപ്പിനുള്ളില്‍ തീയിട്ട് ചുറ്റ് കൊന്നതാണ് സംഭവത്തിന്റെ ദ്രശ്യാവിഷ്കാരമാണ് സ്റ്റെയിന്‍സ് എന്ന ചലച്ചിത്രം.
സംഭവത്തിന് കാണാപുറങ്ങള്‍ യാഥാര്‍ഥ്യങ്ങളുമായി അഭ്രപാളികളില്‍ എത്തിക്കുന്ന സ്റ്റെയിന്‍സ് എന്ന ചലച്ചിത്രം, ഇംഗ്ലീഷിലാണ് ആദ്യം റിലീസായതു. പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവര്‍ഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിന് ചലച്ചിത്രം സ്ക്രീനില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നു മറുപടി പ്രസംഗത്തില്‍ വിക്ടര്‍ പറഞ്ഞു.
മുംബൈയില്‍ ജനിച്ച വിക്ടര്‍ കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി അമേരിക്കയിലെ ഡാളസില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിക്ടര്‍ എബ്രഹാമിനു ആശംസകള്‍ അറിയിച് പ്രൊഫ :തോമസ് മുല്ലക്കല്‍,വെസ്ലി മാത്യു (ഗുഡ് ന്യൂസ് ചീഫ് എഡിറ്റര്‍), ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്സാസിനെ പ്രതിനിധീകരിച്ചു ജനറല്‍ സെക്രട്ടറി സാം മാത്യു, പ്രസാദ് തിയോടിക്കല്‍, ഇന്‍ഡോ അമേരിക്കന്‍ പ്രെസ്സ്ക്ലബ് ഡാളസ് ചാപ്റ്റര്‍ വൈസ് പ്രെസിഡന്റ് രാജു തരകന് (എക്സ്പ്രസ്സ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍) സി പി മോനായ് സുഭാഷിതം (ചീഫ് എഡിറ്റര്‍) എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനംതരം വിക്ടര്‍ അബ്രഹാമിന്റെ ‘പന്ത്രണ്ട്’ എന്ന ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.