ന്യൂയോർക്ക്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സെൻട്രൽ അഡ്വൈസറി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയക്ടർ ബോർഡ് അനുമോദിച്ചു.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഇന്ത്യാ റീജിയണൽ ഡയറക്ടർ ബോർഡ് അംഗമായ ജോർജ് ചെറിയാൻ ഇന്റർനാഷണൽ പബ്ലിക് പോളിസി റിസേർച്ചിനും കൺസ്യുമർ അഡ്വക്കസിക്കും നേതൃത്വം കൊടുക്കുന്ന കട്ട്സിന്റെ (CUTS) ഡയറക്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ മുൻ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു.
റോഡാ കർപത്കിൻ ഇന്റർനാഷണൽ കൺസ്യുമർ അവാർഡ് ഉൾപ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും കൺസ്യുമർ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റർനാഷണൽ മാസികളിലും മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലണ്ടനിൽ വെച്ച് നടന്ന കൗൺസിൽ ഓഫ് കൺസ്യുമേഴ്സ് ഇന്റർനാഷണൽ കൺവെൻഷനിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു.
നിരവധി രാജ്യന്തര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള ജോർജ് ചെറിയാൻ എക്ക്യൂമെനിക്കൽ ദർശനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ധീരമായ നേതൃത്വമാണ് നൽകുന്നത്. പത്തനംതിട്ട അയിരൂർ ചെറുകര തെക്കേമുറിയിൽ കുടുംബാംഗമാണ്. ഭാര്യ റെയ്‌ച്ചൽ ജയ്‌പൂരിൽ അധ്യാപികയാണ്.