ഹ്യൂസ്റ്റൺ. വൈറ്റ് ഹൗസിലെ സീനിയർ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും, മലയാളിയുമായ ഫാ. അലക്സാണ്ടർ ജെ കുര്യന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
1978 മുതൽ 2014 വരെ വിവിധ ഉന്നത പദവികളിൽ പല പ്രസിഡന്റുമാരോടൊപ്പം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കൻ സിവിൽ സർവീസിലെ ഏറ്റവും ഉന്നത പദവി വരെ അലങ്കരിച്ചിട്ടുള്ള ഫാ. അലക്സാണ്ടർ കുര്യൻ അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനമാണ്.
എറിക് മാത്യു അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി. ഹ്യൂസ്റ്റണിലെ കേരളാ ഹൗസിൽ മാഗ് പ്രസിഡന്റ് അനില്‍ ആറന്മുളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോ ടേം മേയർ കെന്‍ മാത്യു, ഫാ. ഐസക്ക് ബി പ്രകാശ്, ഫാ. ജോൺസൺ പുഞ്ചക്കോണം, മാർട്ടിൻ ജോൺ, റെജി കുര്യൻ എന്നിവർ പ്രസംഗിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ജിനു തോമസ്, ജോർജ് വർഗീസ് (ജോമോന്‍), ജോസ് കെ ജോൺ, മോൻസി കുര്യാക്കോസ്, ഷിജു വർഗീസ്, ജെയിംസ് ജോസഫ്, ക്ലാരമ്മ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാഗ് പ്രസിഡന്റും ബോർഡ് മെമ്പർമാരും ചേർന്ന് ഫാ. കുര്യനെ പൊന്നാടയണിയിച്ചു. മുന്‍ പ്രസിഡന്റുമാരും, ട്രസ്റ്റി ബോർഡ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഫാൻസി മോൾ സ്വാഗതവും, പ്രോഗ്രാം കോഓര്‍ഡിനേറ്റർ ആൻഡ്രൂസ് ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.
ജോമോന്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍.