ഡാളസ് : മഴ പൂര്‍ണ്ണമായും മാറിനിന്ന 67 ദിവസങ്ങള്‍ക്കുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരള്‍ച്ചക്ക് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍ നാഷ്ണല്‍ എയര്‍ പോര്‍ട്ടില്‍ .11 ഇഞ്ച് മഴ ലഭിച്ചതായി നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു.
2000ത്തിലായിരുന്നു ഇത്രയും ദീര്‍ഘിച്ച വരള്‍ച്ച അനുഭവപ്പെട്ടത്. ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ 84 ദിവസമായിരുന്നു തുടര്‍ച്ചയായി മഴമാറിനിന്നത്.
67 ദിവസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു.
കനത്ത വേനലില്‍ വൃക്ഷലതാദികളെല്ലാം ഉണക്കം ബാധിക്കുകയും, കൃഷിയെല്ലാം അവതാളത്തിലാകുകയും ചെയ്തു. സാധാരണ ഈ സമയങ്ങളില്‍ വീടുകളില്‍ തന്നെ കൃഷി ചെയ്തു. നല്ല ഫലങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നു ഈവര്‍ഷം ഫലത്തില്‍. ഒന്നും തന്നെ ലഭിച്ചില്ലാ എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
വെള്ളം ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പല സിറ്റികളിലും ഏര്‍പ്പെടുത്തിയിരുന്നു.
വേനല്‍ അതിശക്തമായതോടെ ശീതീകരണ യന്ത്രങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കേണ്ടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ചൂടിന്റെ കാഠിന്യം ചില ദിവസങ്ങള്‍ കുതിച്ചുയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.