കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര ശ്രൃംഖലയായ റിലയന്‍സ് റീട്ടെയില്‍ കേരളത്തിലെ ആദ്യത്തെ അവാന്ത്ര ബൈ ട്രെന്‍ഡ്സ് സ്റ്റോർ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത മലയാള സിനിമാതാരം അനു സിതാര ഷോറൂം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഇടപ്പള്ളിയിലെ ഒബെറോണ് മാളിലാണ് അവാന്ത്ര ബൈ ട്രെന്‍ഡ്സ് സ്റ്റോര്‍ തുടങ്ങിയരിക്കുന്നത്. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോര്‍ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മികച്ച അന്തരീക്ഷം, സെല്‍ഫ് സര്‍വീസിനുള്ള സംവിധാനങ്ങള്‍ തുടങ്ങി അതിനൂതനവും അങ്ങേയറ്റം ഉപഭോക്തൃ സൗഹൃദപരവുമായ ഒരു വാണിജ്യ അനുഭവംഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സമകാലിക ഇന്ത്യന്‍ വനിതകളുടെ ഷോപ്പിംഗ് അനുഭവം പുനര്‍ നിര്‍വചിക്കുന്ന തരത്തിലുള്ള സാരി ഡ്രേപ്പ് സ്റ്റൈലിംഗ് സ്റ്റേഷന്, ബ്ലൗസ് സ്റ്റിച്ചിംഗ്, സാരി ഫിനിഷിംഗ്, ടെയ്ലറിംഗ് സേവനങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ തനതു പാരമ്പര്യവും സംസ്കാരവും, പൈതൃകവും വിലമതിക്കുന്ന 25നും 40നുമിടയ്ക്ക് പ്രായമുള്ള സമകാലിക ഇന്ത്യന്‍ സ്ത്രീക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത ഒരു നൂതന ആശയമാണ് ‘അവാന്ത്ര ബൈ ട്രെന്‍ഡ്സ്’. ഫാഷന്‍, ഗുണമേന്മ, വിലക്കുറവ് എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇവിടം വൈവിധ്യമാര്‍ന്ന നെയ്ത്ത് ശൈലിയുടേയും തദ്ദേശീയമായ മികച്ച വസ്ത്ര ബ്രാന്‍ഡുകളുടെയും വര്‍ണ്ണാഭമായ ഒരു കലവറയാണ്. രാജ്യമെമ്പാടും നിന്നുളള സാരികള്‍, ബ്ലൗസുകള്‍, ആഭരണങ്ങള്‍, ലെഹെംഗകള് എന്നിവ മുതല്‍ വിപുലവും സൗകര്യപ്രദമായ ഇന്‍-സ്റ്റോര്‍ ടെയ്ലറിംഗ് സേവനങ്ങള്‍ വരെ ട്രെന്‍ഡ്സ് വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തെ സാരി ഷോപ്പിംഗ് അനുഭവം പുനര്‍ നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഇവിടം മികച്ച റിലയന്‍സ് റീട്ടെയില്‍ ഫാഷന്‍ ബ്രാന്‍ഡുകളുടെ സമാനതകളില്ലാത്ത ക്യുറേറ്റഡ് മിക്സ് വാഗ്ദാനം ചെയ്യുന്നു. അതിശയിപ്പിക്കുന്ന വിലയില്‍ കുറ്റമറ്റ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ അവിശ്വസനീയമായ ശ്രേണി. ഉപഭോക്താക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സാരികള്‍, ആഭരണങ്ങള്‍, ഇന്നർ വെയർ എന്നിവ ഇവിടെ ലഭ്യമാണ്. സാരികള്‍ 399 രൂപ മുതല്‍ 39,999 രൂപ വരെ വിലയില്‍ ഇവിടെ ലഭിക്കും. പട്ട് സാരികള്‍, ഹാൻഡിക്രാഫ്റ്റഡ് സാരികള്‍, കോട്ടണ്‍ സാരികള്‍, ഫാന്‍സി സാരികള്‍ തുടങ്ങി സാരികളുടെ ഒരു മായാലോകം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാരിയിതര വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങളുടെ വില 99 രൂപ മുതല്‍ 199 രൂപ വരെയാണ്.
50,000 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ സാരി വിപണി. മെട്രോ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്ന ആദ്യത്തെ തദ്ദേശീയ ബ്രാന്‍ഡായി ‘അവാന്ത്ര ബൈ ട്രെന്‍ഡ്സ്’ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സാരി ഷോപ്പിംഗ് അനുഭവം രാജ്യമെമ്പാടും പുനര്‍നിര്‍വചിക്കുന്നതിന്റെ ആദ്യഭാഗമായി കമ്പനി ദക്ഷിണേന്ത്യയില്‍ ഉടനീളം സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.