കൊച്ചി: ഹൈബി ഈഡന് എംപിയ്ക്കെതിരെ ലൈംഗികപീഡനക്കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഹോസ്റ്റലിൽ വച്ച് പീഡിപ്പിച്ചെന്ന സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
കേസിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും, പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. നാലു വര്‍ഷത്തോളം കേരള പോലിസ് അന്വേഷിച്ച കേസ് തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സിബിഐക്ക് കൈമാറുകയായിരുന്നു.