ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു.
ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി ഗായകന്‍ പ്രശാന്ത് ഗുപ്ത എന്നിവരുടെ സാന്നിധ്യം മാറ്റുകൂട്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീര പൂര്‍വ്വികരുടെ നാമങ്ങള്‍ ജയ് വിളിച്ച്, ദേശീയ ഗാനങ്ങള്‍ ആലപിച്ച് പരേഡ് മുന്നോട്ടു നീങ്ങിയത് കാണികള്‍ക്ക് ആകര്‍ഷണമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ വേണ്ടി സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനെ നമുക്ക് ശക്തിപ്പെടുത്താം.