കണ്ണൂർ: ഡിസൈനർ വസ്ത്രങ്ങളുടെ വൻ ശേഖരവുമായി നടൻ ജയസൂര്യയുടെ ഭാര്യ സരിത കണ്ണൂരിലെത്തി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രമുഖ ഡിസൈനർ സരിത ജയസൂര്യ ഇവിടെയെത്തിയത്. ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയില്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും ജയസൂര്യ ഉദ്ഘാടനം ചെയ്തു. പ്രദർശനം ഈ മാസം 29 വരെ തുടരും.
ജയസൂര്യയോടൊപ്പം കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സരിത ഡിസൈനര്‍ സ്റ്റുഡിയോവില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഒരു വസ്ത്രം പോലെ മറ്റൊന്ന് ഇവിടെയില്ലെന്നതാണ് പ്രധാന സവിശേഷത. സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ആര്‍ട്ടിസിസോള്‍ ബ്രാന്‍ഡിലുള്ള ആര്‍ട്ട് വര്‍ക്കുകളും, ആക്സസറീസും പ്രദര്‍ശനത്തിലുണ്ട്.
കമ്മലുകൾ, നെക്ലേസുകൾ, അലങ്കാര ക്ലച്ചുകൾ, ബാഗുകൾ, മോതിരങ്ങൾ, റെസിൻ ആഭരണങ്ങൾ എന്നിവ വിവിധ ഡിസൈനുകളിലുണ്ട്. സിഗ്നേച്ചർ സാരിയിൽ സെമി സിൽക്ക്, ഓർഗൻസ, കോട്ട, അജ്രക്ക്, ലിനൻ തുടങ്ങിയവ ഉൾപ്പെടുന്നു. പലാസോകൾ, കുർത്തികൾ, സൽവാർ മെറ്റീരിയലുകൾ, കൈകൊണ്ട് നിർമ്മിച്ച ബ്ലൗസുകൾ എന്നിവയും വാങ്ങാം. പുരുഷന്മാർക്ക് ഷർട്ടുകളും കുർത്തകളും ഉണ്ട്. ഓണം സ്പെഷ്യൽ ഡ്രസ്സുകളുടെ വൻ ശേഖരം തന്നെയുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.