ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുള്‍ പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. കുടയത്തൂർ സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ അമ്മ തങ്കമ്മ, മകൾ നിമ, മകൻ ആദിദേവ് എന്നിവർ മരിച്ചു. സോമനും ഭാര്യ ഷിജിക്കുമായി തിരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു എന്നാണ് പ്രദേശവാസികൾ നല്‍കുന്ന വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണടിഞ്ഞ് കിടക്കുന്ന് ജെ സി ബി ഉപയോഗിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. അപകടമുണ്ടായ ഭാഗത്ത് ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.
മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിലകപ്പെട്ട കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ചിറ്റടിച്ചാൽ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്.
സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, മകളുടെ മകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
നാട്ടുകാരുടെയും എൻഡിആർഎഫിന്റെയും അഗ്നിശമന സേനയുടെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ജയൻ അഞ്ച് സെന്റ് പുരയിടത്തിലാണ് താമസിച്ചുവന്നത്. പുലർച്ചയോടെ കുതിച്ചെത്തിയ ഉരുൾപൊട്ടലിൽ വീടുൾപ്പടെ ഒലിച്ചുപോകുകയായിരുന്നു.