ഡാലസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തപ്പെട്ട ആഘോഷങ്ങൾ ആഗസ്റ്റ് 21 നു ഞായറാഴ്ച വൈകിട്ടു 6:30 നു (ന്യൂയോർക്ക് സമയം) ആരംഭിച്ചു.
ഫോറെസ്റ്റ് മിനിസ്റ്റർ A. K ശശീധരൻ, ന്യൂയോർക് സെനേറ്റർ കെവിൻ തോമസ്, ഹൂസ്റ്റൺ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഇത്രെയും വിപുലമായ രീതിയിൽ നടത്താൻ മുൻകയ്യെടുത്ത അമേരിക്ക റീജിയൻ ഭാരവാഹികളെ മിനിസ്റ്റർ അഭിനന്ദിച്ചു. നോർത്ത് ടെക്സസ് പ്രൊവിൻസ് അംഗം റാണി റോബിൻ പ്രാർത്ഥന ഗാനം ആലപിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. ന്യൂ ജെഴ്സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ് മാലിനി നായരുടെ പേട്രിയോട്ടിക് ഡാൻസ്, ചിക്കാഗോ പ്രൊവിൻസ് അംഗം അലോന ജോർജിന്റെ ഗാനം, നോർത്ത് ടെക്സ്സസ് പ്രൊവിൻസ് അംഗം സ്മിത, ടിയാനാ ഷാൻ മാത്യു എന്നിവരുടെ ഗാനം, ഹൂസ്റ്റൺ പ്രൊവിൻസ് അംഗങ്ങളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. നോർത്ത് ടെക്സ്സസ് ചെയർ പേഴ്സൺ ശ്രീമതി. ആൻസി തലച്ചെല്ലൂർ ദേശീയ ഗാനം ആലപിച്ചു.
അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കൊയ്ക്കലേത്, പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ഗ്ലോബൽ ചെയർമാൻ . ഗോപാല പിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ശ്രീ. മാത്യു മുണ്ടക്കൻ, ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് റോയ് മാത്യു, സൗത്ത് ജേഴ്സി പ്രൊവിൻസ് ചെയർമാൻ പോൾ മത്തായി, നോർത്ത് ടെസ്സ്സ് പ്രൊവിൻസ് അംഗം എവിനാ ഷാൻ മാത്യു എന്നിവർ പ്രസംഗിച്ചു. അമേരിക്ക റീജിയൻ ട്രെഷറെർ അനീഷ് ജെയിംസ് നന്ദി അറിയിച്ചു. അമേരിക്ക റീജിയനിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.