ഹൂസ്റ്റൺ: പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റെംബർ 3 ശനിയാഴ്ച എറണാകുളം, പാലാരിവട്ടം വൈഎംസിഎ ഹാൾ ജോസ് പനച്ചിക്കൽ നഗറിൽ വെച്ച് പി എം എഫ് ഗ്ലോബൽ സംഗമം വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾപൂർത്തിയായതയായി സംഘാടകർ അറിയിച്ചു.
ശനിയഴ്ച ഉച്ച കഴിഞ്ഞു 2.30 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പി എം എഫ് ഭവന താക്കോൽ ദാനം, പൊതു സമ്മേളനം, കലാ സാംസ്കാരിക പരിപാടികൾ, ആദരിയ്കൽ ചടങ്ങു എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പി എം എഫ് ഗ്ലോബൽ നേതാക്കളും പ്രതിനിധികളും, കുടുംബങ്ങളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30 മണിക്ക് പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിക്ക് അവസാനിക്കുന്നതാണ്.
സമ്മേളനം വൻ വിജയമാക്കുന്നതിന് എം പീ സലീം (ഗ്ലോബൽ പ്രസിഡണ്ട് – പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) വർഗീസ് ജോൺ (ഗ്ലോബൽ ജനറൽ സെക്രട്ടറി-ജനറൽ കൺവീനർ) സ്റ്റീഫൻ കോട്ടയം (ഗ്ലോബൽ ട്രഷറർ – ഫിനാൻസ് കൺട്രോളർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുവെന്ന് അമേരിക്കയിൽ നിന്ന് പിഎംഎഫ് അമേരിക്കൻ റീജിയൻ പ്രസിഡണ്ട് പ്രൊഫ. ജോയ് പല്ലാട്ടുമഠതോടൊപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്ന അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി. പി. ചെറിയാൻ അറിയിച്ചു.