മിസിസിപ്പി: മിസിസിപ്പിയിലെ ടുപെലോയിലെ വാൾമാർട്ട് സ്റ്റോറിൽ ചെറുവിമാനം ഇടിച്ചുവീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റ് മണിക്കൂറുകൾക്ക് ശേഷം വിമാനം സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് ലാൻഡിംഗ് നടത്തി. തുടർന്ന് പൈലറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറിലധികം സമയം നഗരത്തിന് മുകളിലൂടെ വിമാനം തെറ്റായി പറത്തിയതായി പോലീസ് പറയുന്നു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. പോലീസ് പറയുന്നതനുസരിച്ച്, പൈലറ്റ് 911 എന്ന നമ്പറിൽ വിളിച്ചിരുന്നു.
അപകട ഭീഷണിയെ തുടർന്ന് വെസ്റ്റ് മെയിൻ സ്ട്രീറ്റിലെ കെട്ടിടങ്ങൾ അധികൃതർ ഒഴിപ്പിച്ചു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിലൂടെ വിമാനം വട്ടമിട്ട് പറക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
“എല്ലാം വ്യക്തമാക്കുന്നത് വരെ ആ പ്രദേശം ഒഴിവാക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്നു. അത്തരത്തിലുള്ള ഒരു വിമാനത്തിന്റെ മൊബിലിറ്റി ഉപയോഗിച്ച് അപകടമേഖല ടുപെലോയേക്കാൾ വളരെ വലുതാണ്, ”പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാല്‍, മണിക്കൂറുകളോളം പോലീസിനെയും പ്രദേശവാസികളേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടര്‍ന്ന് പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായി മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് പറഞ്ഞു. സ്ഥിതിഗതികൾ പരിഹരിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.
“നോർത്ത് എംഎസിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുകയായിരുന്നു. സ്ഥിതിഗതികൾ പരിഹരിച്ചതിന് നന്ദി, ആർക്കും പരിക്കില്ല. അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്ത പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമപാലകർക്ക് നന്ദി, ”റീവ്സ് ഒരു ട്വീറ്റിൽ പറഞ്ഞു.
ഒമ്പത് സീറ്റുകളുള്ള വിമാനം പ്രാദേശിക സമയം പുലർച്ചെ 5 മണിക്കാണ് മിസിസിപ്പിയിലെ ടുപെലോയ്ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയത്. പൈലറ്റ് 911 മായി ബന്ധപ്പെട്ടപ്പോൾ ഭീഷണി മുഴക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് മണിക്കൂറിലധികമാണ് വിമാനം വായുവില്‍ വട്ടമിട്ട് പറന്നത്. “അപകടകരമായ സാഹചര്യം” എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്.
Currently we have a 29yr old who stole this plane & is threatening to crash it into something. Polices ,ambulances ,& fire trucks are everywhere. Everything is shutdown rn pic.twitter.com/AzebdIa3tP
— City King (@CityKing_Gank_) September 3, 2022