ന്യൂഡൽഹി : ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യ ഉൾപ്പെടെ അഞ്ച് പുതിയ പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു യോഗ്യതാ പത്രങ്ങൾ സ്വീകരിച്ചു.
നൗറു റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ മിസ് മാർലിൻ ഇനെംവിൻ മോസസ്, സൗദി അറേബ്യയുടെ അംബാസഡർ സലേഹ് ഈദ് അൽ ഹുസൈനി, സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ. ബസ്സം അൽഖാത്തിബ്, ചെക്ക് റിപ്പബ്ലിക് അംബാസഡർ ഡോ. എലിസ്ക സിഗോവ, റിപ്പബ്ലിക് ഓഫ് കോംഗോ അംബാസഡർ റെയ്മണ്ട് സെർജ് ബെയ്ൽ എന്നിവരില്‍ നിന്ന് പ്രസിഡന്റ് ദ്രൗപതി മുർമു യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങിയതായി രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.