കൊണ്ടോട്ടി : ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം അവശ്യപ്പെട്ടു.
നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സംവേദനവേദി കൺവീനർ റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മർഹൂം അബ്ദുറഹ്മാൻ സാഹിബ് നഗരിയിൽ ചേർന്ന സമ്മേളനത്തിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പ്രഥമ കൺവീനർ കെ.കെ അബൂബക്കറിനെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ്.ടി, ഏരിയ സെക്രട്ടേറിയറ്റ് അംഗം മുനവ്വർ.എം എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പുറത്തിറക്കിയ ‘തിരിനാളമാണു നാം’ സമ്മേളന ഗാനം സംസ്ഥാന സംഘടനാ സെക്രട്ടറി സഈദ് ടി.കെ സമ്മേളനത്തിൽ സമർപ്പിച്ചു. ഏരിയ പ്രസിഡന്റ് അജ് വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ കോഴിക്കോടൻ, ഏരിയ വനിതാ വിഭാഗം കോർഡിനേറ്റർ റഹ്മത്ത്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സഫാദ്, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആലിയ, അൻഷദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ.അബ്ദുൽ ബാസിത് സമാപനം നടത്തി. ജില്ലാ സമിതി അംഗം സലിം സുൽഫീക്കർ അധ്യക്ഷത വഹിച്ചു.