പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.
More News
-
ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ബെയ്റൂട്ട് : തെക്കൻ, കിഴക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ... -
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ... -
നക്ഷത്ര ഫലം (24-11-2024 ഞായർ)
ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ നന്നായി നടക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ...